ഡോ. വര്‍ഗീസ് കുര്യന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി


മനാാമ. യു.എ.ഇ സന്ദര്‍ശനത്തിന് എത്തിയ  ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്  പ്രസിഡന്റ്‌ രാഹുൽ ഗാന്ധിയുമായി ബഹ്റൈനിലെ ബിസിനസ് പ്രമുഖനും അല്‍ നമല്‍ ആന്‍ഡ് വി.കെ.എല്‍ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍ കൂടിക്കാഴ്ച്ച നടത്തി.

യു.എ.ഇയിലെ വിവിധ ബിസിനസ് പ്രമുഖരോടൊപ്പമാണ്   ഡോ.വര്‍ഗീസ് കുര്യന്‍ രാഹുല്‍ ഗാന്ധിയുമായി അദേഹത്തിന്റെ പ്രഭാത ഭക്ഷണ വേളയില്‍ നടത്തിയ മീററിംഗില്‍  സംബന്ധിച്ചത്. തുടര്‍ന്ന്  നടന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍      മഹാത്മാഗാന്ധിയുടെ അഹിംസ വാദത്തെ കുറിച്ചും,  ഗാന്ധിജിയുടെ നൂറ്റി അന്പതാം ജന്മദിനത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും, ഇന്ത്യയും യു.എ.ഇയുമായുള്ള ബന്ധം ദൃഢമാക്കണമെന്നും പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി യു.എ.ഇയില്‍ എത്തിയിരിക്കുന്നത്. ബഹ്‌റൈനിൽനിന്നും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ട്രഷറർ അഷ്‌റഫ്‌ മർവ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ കമ്മറ്റി അംഗംങ്ങൾ, വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികൾ, യൂത്ത് വിങ് ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ബഹ്‌റൈൻ സംഘവും പരിപാടികളില്‍ സംബന്ധിക്കും. 

You might also like

Most Viewed