ബഹ്‌റൈനിൽ തന്റെ പേരിലുള്ള മാർഷൽ ആർട്സ് സ്‌കൂളുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്ന് നടൻ ബാബു ആന്റണി


മനാമ:  ബഹ്റൈനില്‍  പ്രവര്‍ത്തിച്ചു വരുന്ന  തന്റെ പേരിലുള്ള  മാർഷൽ  ആർട്സ്  സ്‌കൂളുമായി  തനിക്ക്  ഇപ്പോൾ  ബന്ധമില്ലെന്ന്  നടൻ  ബാബു  ആന്റണി ഫോര്‍ പി.എം ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രി ഫോർ  പി  എം ന്യൂസിനോട്  അദ്ദേഹം ഇക്കാര്യം  വിളിച്ചറിയിക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാലാണ്  ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നും, ഒരു തരത്തിലുള്ള ഉത്തരവാദിത്വവും ഇനിമുതല്‍ മാര്‍ഷല്‍ ആര്‍ട്സ് എന്ന സ്ഥപനവുമായി തനിക്ക് ഉണ്ടാകില്ലെന്നും, തനിക്ക് യോജിച്ച് പോകാന്‍ സാധിക്കാത്ത പല സംഭവങ്ങളും , പലരീതിയിലുള്ള   പ്രശ്നങ്ങളും   സ്കൂളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എന്നും അദേഹം പറഞ്ഞു.  സ്ഥാപനത്തില്‍  പഠനം തുടരുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും  അറിയുന്നതിന് വേണ്ടിയാണ്  തനിക്കു  ഇങ്ങനെ  ഒരു  വാർത്ത  നല്‍കേണ്ടി വന്നതെന്നും   ബാബു  ആന്റണി  വ്യക്തമാക്കി. 

You might also like

Most Viewed