ഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ :ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ബഹറിനിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി മരിച്ചു. ബഹ്റൈൻ സ്പെഷ്യൽ ടെക്നിക്കൽ സർവീസിൽ ജോലി ചെയ്തുവരികയുമായിരുന്ന തൃശൂർ പാവറട്ടി ഒ ലങ്കേക്കിൽ ഫെബി തോമസ് (39) ആണ് ഇന്ന് പുലർച്ചെ റിഫയിലെ താമസ സ്ഥലത്തു മരിച്ചത്. ഇന്നലെ വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ചതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയതായിരുന്നു. പുലർച്ചെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു . ഏഷ്യൻ സ്കൂൾ അധ്യാപിക അന്ന മറിയ യാണ് ഭാര്യ. പത്തുവര്‍ഷത്തോളമായി ബഹ്റൈൻ പ്രവാസിയായിട്ട്.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.