എമര്‍ജന്‍സി കൗണ്‍സിലിങ്ങ് സേവനവുമായി പിജിഎഫ്


നാമ : മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ സഹായിക്കാനായി ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഗൈഡന്‍സ് ഫോറം എമര്‍ജന്‍സി കൗണ്‍സിലിങ്ങ് ടീം രൂപീകരിച്ചു. കൗണ്‍സിലിങ്ങ് രംഗത്തേ ഏറെ വര്‍ഷത്തെ പരിചയമുള്ള പത്ത് പേരടങ്ങുന്ന ഈ ടീം ഏത് സമയത്തും സഹായത്തിനായി ലഭ്യമായിരിക്കും. ഈ സേവനം സൗജന്യമായിരിക്കുമെന്നും,
സഹായം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്ത് നല്‍കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൗണ്‍സിലിങ്ങ് ആവശ്യമുള്ളവര്‍ 38024189 അല്ലെങ്കില്‍ 35680258 എന്നീ നന്പറുകളിലാണ് ബന്ധപ്പെട്ടേണ്ടത്. ഇത് കൂടാതെ ബഹ്റൈനില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവാസി കൂട്ടായ്മകളുമായി ബന്ധപ്പെട്ട് അവരുടെ അംഗങ്ങളുടെ ഇടയില്‍ കൂടുതല്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും, പ്രമുഖ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുവാനും പിജിഎഫ് ഭാരവഹികള്‍ തീരുമാനിച്ചിട്ടുണ്ട്.

You might also like

Most Viewed