ചെക്ക് കേസിൽ മുൻ മന്ത്രിക്ക് തടവ് ശിക്ഷ


മനാമ : ചെക്ക് കേസിൽ മുൻ ബഹ്റൈനി മന്ത്രിക്ക് മൂന്ന് വർഷത്തെ തടവ്. 50,000 ബഹ്‌റൈൻ ദിനാറിന് തത്തുല്യമായ വണ്ടിച്ചെക്ക് നൽകി പണം തട്ടിയെടുത്തെന്ന ബഹ്റൈൻ പൗരന്റെ ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് ഡയറക്ടർക്കാണ് വ്യാപാരി പരാതി നൽകിയത്. അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു.
 
സംഭവം സംബന്ധിച്ച് വിവരം അറിയിക്കാൻ അദ്ദേഹം പ്രതിയെ സമീപിക്കാൻ ശ്രമിച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ പ്രതി അയാളെ മനപ്പൂർവം ഒഴിവാക്കി. പ്രതിയെ പിടികൂടാൻ കഴിയാത്തതിനെത്തുടർന്ന് പരാതിക്കാരൻ അധികാരികൾക്ക് പരാതി നൽകിയിരുന്നു. കേസ് ആദ്യം ലോ ക്രിമിനൽ കോടതിയിൽ എത്തിയിരുന്നു. ആരോപണം നിഷേധിച്ച പ്രതി ചെക്ക് നൽകിയതുമായി തനിക്ക് ബന്ധമില്ലെന്നും പറഞ്ഞു.
 
പ്രതിയുമായുള്ള ബന്ധം നല്ലതാണെന്നും ഈ സംഭവം നടക്കുന്നതുവരെ അവർ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. മുൻ മന്ത്രിയുടെ വക്കീൽ തന്റെ ക്ലൈന്റ് ചെക്ക് നൽകിയിട്ടില്ലെന്ന് അവകാശപ്പെട്ടു. എന്നാൽ പരിശോധനയിൽ ചെക്ക് നൽകിയതായി കണ്ടെത്തി. 2018 മേയ് 1 ന് നടന്ന വിചാരണയിൽ പ്രതി കുറ്റം സമ്മതിച്ചു. അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞിട്ടും ചെക്ക് നൽകുകയായിരുന്നുവെന്നുംപ്രതി പറഞ്ഞു.

You might also like

Most Viewed