ബി.കെ.എസ് ആരോഗ്യ സെമിനാ​ര്‍ സംഘടിപ്പിച്ചു​​​


മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തിൽ നിന്നും ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയ ആരോഗ്യ രംഗത്തെ പ്രശസ്തരായ തിരുവനന്തപുരം എസ്.കെ. ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം തലവൻ ഡോ: സുരേഷ് കെ., ജീവിതശൈലീ രോഗ വിദഗ്ദ്ധൻ ഡോ: പ്രതാപ് ചന്ദ്രന്‍ (ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്), ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിടൂട്ട് പ്രൊഫസ്സറും, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് തലവനുമായ ഡോ: രാമൻകുട്ടി,ഇന്റെർണൽ മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ: പവിത്രൻ (പി.ആർ.എസ് ഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവരെ പങ്കെടുപ്പിച്ചാണ്  ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) ചാരിറ്റി - നോർക്ക കമ്മിറ്റി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ ബി.കെ.എസ് ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻരാജ്  അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി എം.പി. രഘു സ്വാഗതവും,റഫീഖ് അബ്ദുള്ള നന്ദിയും രേഖപ്പെടുത്തി. കെ.ടി. സലിം മേഡറേറ്റർ ആയിരുന്നു. ഡോ: താജുദ്ധീൻ എച്ച് .മുസ്തഫ ആശംസയർപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്‌ കാർഡിയോളജി, ഡയബറ്റിക്, ഇന്റെർനൽ മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ അതാത് ഡോക്ടറുമായി കൂടിക്കാഴ്ച്ചക്കും അവസരം ഒരുക്കിയിരുന്നു.  

You might also like

Most Viewed