ഈസ്റ്റര്‍ വിഷു ആഘോഷം സംഘടിപ്പിച്ചു


മനാമ.   കുടുംബസൗഹൃദ വേദി ഈസ്റ്റര്‍ വിഷു ആഘോഷവും എക്സികൃുട്ടീവ് കമ്മറ്റി യുടെ സ്ഥാനാരോഹണവും അദ്ലിയ ബാങ്ങ് സാങ്ങ് തായ് റെസ്റ്റോറണ്ടില്‍ വെച്ച്  ആഘോഷിച്ചു. വനിതാ വിഭാഗം സെക്രട്ടറി ഷില്‍സ റിലീഷ് നിയന്ത്രിച്ച യോഗത്തില്‍ പ്രസിഡണ്ട് ഗണേഷ് കുമാര്‍ അദ്ധൃക്ഷത വഹിച്ചു. മുന്‍ ഇന്തൃന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ രക്ഷാധികാരി അജിത്കുമാര്‍ എന്നിവര്‍  നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ഇന്തൃന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ ജയ്ഫര്‍ മൈതാനി, കുടുംബസൗഹൃദവേദി വനിതാവിഭാഗം പ്രസിഡണ്ട് റീനാ രാജീവ് ,വൈസ് പ്രസിഡണ്ട് സൈറ പ്രമോദ്,മോനി ഒടികണ്ടത്തില്‍,കെ.വി.മൊയ്തീന്‍ ,ചന്ദ്രബോസ്,എന്നിവര്‍ ആശംസകളര്‍പ്പിച്ചു . ചടങ്ങില്‍ സെഞ്ച്വറി ഗ്രൂപ്പ് ചെയര്‍മാന്‍ അണാറത്ത് അഹമ്മദ് ഹാജി മികച്ച ജീവകാരുണൃപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഹാരം കൈമാറി.

സെക്രട്ടറി എഫ്.എം.ഫൈസല്‍ സ്വാഗതവും , വൈസ് പ്രസിഡണ്ട് എബിതോമസ് നന്ദിയും പറഞ്ഞു .രാജീവന്‍.ജെ,സുനീഷ്, തോമസ് ഫിലിപ്പ്.എന്നിവര്‍ നേതൃത്വം നല്‍കി. ജോര്‍ജ്ജ് ,രമേഷ് അയികോമത്ത്,രമേശ് ജിദാലി,രാജീവന്‍,ജോണ്‍സണ്‍,അജി ജോര്‍ജ്ജ്, എ.പിജെ. ബാബു,രാജേന്ദ്രന്‍,രാജീവന്‍,രാജേഷ്കുമാര്‍,സുമിത സതീഷ്, ജയലക്ഷ്മി, നിഷരാജീവ്,ശുഭഅജിത്ഇന്ദു രാജേഷ്,പ്രീതി ബാബു,എന്നിവര്‍ നിയന്ത്രിച്ചു.

You might also like

Most Viewed