ചെർപ്പുളശ്ശേരി കൂട്ടായ്മ കുടുംബ സംഗമം ഇന്ന്


 

മനാമ: ജാതിയും, മതവും രാഷ്ട്രീയവും സംഘടനകളും മനുഷ്യ മനസ്സുകളെ അകറ്റുന്പോഴും പിറന്ന നാടിന്റ പേരിൽ എല്ലാ ഭിന്നിപ്പുകളെയും മറന്നു കൊണ്ട് തൊഴിൽ തേടി ബഹ്റൈനിൽ എത്തിച്ചേർന്ന ചെർപ്പുളശ്ശേരിക്കാരുടെ ഒരു കൂട്ടായ്മയായ ചെർപ്പുളശ്ശേരി കൂട്ടായ്മയുടെ ആദ്യ കുടുംബ സംഗമം ഈ വരുന്ന ഇന്ന് വൈകുന്നേരം നാലു മണി മുതൽ എട്ടു മണി വരെ ഗുദേബിയയിലുള്ള ഫുഡ് വില്ലജ് റെസ്റ്റോറന്റിൽ (പഴയ കേരള സമാജം) നടത്തുന്നു, കൂട്ടായ്മയുടെ  പ്രധാന പ്രവർത്തനമേഖലകളായ  ജീവകാരുണ്യം, സാംസ്കാരികം, കായികം, വിദ്യാഭ്യാസം എന്നിവയുടെ വരുന്ന വർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപം നൽകുക,അംഗ്വത്ത വിതരണം, മെന്പർമാരുടെയും കുട്ടികളുടെയും കലാപരിപാടികൾ,ഡിന്നർ പാർട്ടി എന്നിവയാണ് പ്രധാന പരിപാടികൾ. ബഹ്‌റൈനിലുള്ള എല്ലാ ചെർപ്പുളശേരിക്കാരെയും കുടുംബങ്ങളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു, പങ്കെടുക്കാൻ താൽപ്പര്യമുള്ളവരും വാഹന സ്വകര്യം ആവശ്യമുള്ളവരും ഷമീർ 33602505 അൻവർ സാദത് 33843195  ദിനേശ് ബാബു 33093916 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed