ബഹ്റൈന്‍ കെ.എം.സി.സി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്


മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യൻ ജനാധിപത്യത്തിന് പ്രവാസിയുടെ കാവൽ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന തെരെഞ്ഞെടുപ്പ് കൺവെൻഷനും കൊട്ടി കലാശവും ഇന്ന്  രാത്രി 8 മണിക്ക് നടക്കും.താനെന്ത് ഭക്ഷണം കഴിക്കണം, താനെന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശങ്ങൾ പോലും ഹനിക്കുന്ന രൂപത്തിൽ വർഗീയമായി ചേരി തിരിച്ചു അഖണ്ഡ ഭാരതത്തെ ഇല്ലായ്മ ചെയ്യാനുള്ള സംഘ പരിപാറിന്റെ അജണ്ടകൾ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനാണ് ഈ കണ്‍വെന്‍ഷന്‍ എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചുവർത്തമാനകാല രാഷ്ട്രീയ ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ, പാവപ്പെട്ടവരുടെ സംരക്ഷകരെന്നു സ്വയം അവകാശപ്പെടുന്ന, ഇന്ത്യ രാജ്യത്തിൻറെ പുറത്തു നടക്കുന്ന ഗുണ്ടാ വിളയാട്ടങ്ങൾക്കെതിരെ കേരളക്കരയുടെ തെരുവോരങ്ങളിൽ വിളക്ക് കത്തിച്ചു സമര മുദ്രാവാക്യം മുഴക്കുന്ന, തന്നെ കൊല്ലരുതേ എന്ന് യാചിച്ചു കൊണ്ട് കൈ കൂപ്പി നിന്ന ഒരുപാട് ചെറുപ്പക്കാരെ നിഷ്കരുണം കടാരി കുത്തിയിറക്കി അനേകം മാതാപിതാക്കളെ കണ്ണീരണിയിച്ച അക്രമസംഘത്തെ കേരളീയ മണ്ണിൽ നിന്നും പിഴുതെറിയുവാനുംയുഡിഎഫ് സാരഥികളെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. എല്ലാവരും കൃത്യ സമയത്തു പങ്കെടുത്തു പരിപാടി വൻ വിജയമാക്കണമെന്നു കെഎംസിസി ജില്ലാ പ്രസിഡന്റ് എ പി ഫൈസലും, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അറിയിച്ചു

You might also like

Most Viewed