ക്രൈസ്തവ ദേവാലയങ്ങളിൽ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ ആചരിച്ചു


മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ ഇന്നലെ വൈകിട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്കും ഉയര്‍പ്പ് പ്രഖ്യാപനത്തിനും  ഇടവക വികാരി റവ.ഫാദർ ജോഷ്വാ എബ്രഹാം, സഹവികാരി റവ.ഫാദർ ഷാജി ചാക്കോ, റവ. ഫാദര്‍ ടോം തോമസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ആണ്‌ നടന്നത്. ബഹ്റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തിെൻറ ആരാധനകള്‍ ദേവാലയത്തില്‍ വച്ച് യാക്കോബായ സിറിയൻ ഒാർത്തഡോക്സ് സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ  െഎസക്ക് മാർ ഒസ്താത്തിയോസ്  മെത്രാെപ്പാലീത്ത മുഖ്യകാർമികത്വത്തിലും വികാരി റവ.ഫാദർ നെബു എബ്രഹാം സഹകാർമികത്വത്തിലും നടന്നു. ബഹ്റൈൻ മാർത്തോമ പാരിഷിെൻറ ശുശ്രൂഷകൾ സനദ് മാർത്തോമ കോംപ്ലക്സിൽ വച്ച് റവ.മാത്യു മുതലാളി, റവ.റജി പി എബ്രഹാം എന്നിവർ കാർമികത്വത്തില്‍ നടന്നു. ബഹ്റൈൻ സെൻറ് പോൾസ് മാർത്തോമ പാരിഷിെൻറ ശുശ്രൂഷകൾ ദേവാലയത്തില്‍ വച്ച് വികാരി റവ. ജോർജ് നൈനാന്‍, റവ.കെ.ജെ.ജോസഫ് എന്നിവരുടെ നേത്യത്വത്തില്‍ നടന്നു. ബഹ്റൈൻ സെൻറ് ഗ്രിഗോറിയോസ്‌ ക്നാനായ ദേവാലയത്തിലെ ഈസ്റ്റര്‍ ആരാധന ദേവാലയത്തില്‍ വച്ച് വികാരി റവ. ഫാദർ ഏലിയാസ്‌ സ്കറിയായുടെ കാർമ്മി കത്വത്തിൽ നടന്നു. ബഹ്റൈൻ സി. എസ്. ഐ. മലയാളി പാരീഷിലെ ശുശ്രൂഷകള്‍ വികാരി റവ. ജെയിംസ് ജോസഫിന്റെ കാര്‍മികത്വത്തില്‍ നടന്നു. ബഹ്റൈൻ സി. എസ്. ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിലെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലില്‍ വച്ച് ഇന്നലെ വൈകിട്ട്‌ വികാരി റവ. സുജിത് സുഗതന്റെ നേത്യത്വത്തില്‍ നടന്നു.

You might also like

  • KIMS

Most Viewed