​കെ.എം.സി.സി യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു​


മനാമ:  ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി,ജില്ലയിലെ യുഡിഎഫ്  സ്ഥാനാർത്ഥികളായ രാഹുൽ ഗാന്ധിയെ വയനാട്ടിലും, എം കെ രാഘവനെ കോഴിക്കോടും, കെ മുരളീധരനെ വടകരയിലും വൻ ഭൂരിപക്ഷത്തോട് കൂടി വിജയി പ്പിക്കുന്നതിന് വേണ്ടിയുള്ള കൺവെൻഷനും, കലാശക്കൊട്ടും മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു. ഇന്ത്യൻ ജനാധിപത്യത്തിന് പ്രവാസിയുടെ കാവൽ എന്ന പ്രമേയ വുമായി  നടന്ന തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഫസൽ ബാഫഖി തങ്ങൾ ഉത്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ പ്രസിഡന്റ് എ പി ഫൈസൽ അധ്യക്ഷനായിരു ന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ   സ്ഥാനാർത്ഥികളുടെ വിജയത്തിന് നിദാനമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തു. മാധ്യമ  പ്രധിനിധി സിറാജ് പള്ളിക്കര ഇന്ത്യൻ രാഷ്ട്രീയ സംഭവവികാസങ്ങളെ  കുറിച്ച് വിവരിച്ചു. കെഎംസിസി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ജില്ലാ ഉപാധ്യക്ഷൻ അസ്‌ലം വടകര, മുഹമ്മദ് സിനാൻ, ശറഫുദ്ധീൻ മാരായമംഗലം എന്നിവർ   പ്രസംഗിച്ചു. സംസ്ഥാന നേതാക്കളായ കെ പി  മുസ്തഫ,   ടി. പി മുഹമ്മദലി, സിദ്ധീഖ് കണ്ണൂർ,   ജില്ലാ ഭാരവാഹികളായ  ഫൈസൽ കണ്ടിത്താഴ, മൻസൂർ പി.വി, ശരീഫ് വില്യാപ്പള്ളി തുടങ്ങിയവരും, ഏരിയ  മണ്ഡലം പഞ്ചായത് നേതാക്കളും സന്നിഹിതരായിരുന്നു.ജില്ലാ ജനറൽസെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും, ജില്ലാ ട്രഷറർ ഓ.കെ കാസ്സിം നന്ദിയും പറഞ്ഞു.

You might also like

Most Viewed