മുഹറഖില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു


മനാമ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നൂറ്റി എഴുപത്തി ഒന്നാമത് ശാഖ മുഹറഖില്‍  പ്രവര്‍ത്തനം ആരംഭിച്ചു. മുഹറഖ് സിറ്റിയില്‍ 8500 ചതുരശ്ര വിസൃതിയിലാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ പുതിയശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി, ലുലു ബഹ്റൈന്‍ സി.ഇ.ഒ ജൂസര്‍ രൂപവാല തുടങ്ങിയവര്‍ സംബന്ധിച്ചു. ബഹ്റൈനില്‍ ലുലുവിന്റെ എട്ടാമത് ശാഖയും മുഹറഖിലെ ആദ്യശാഖയുമാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. 


 മുഹറഖില്‍  പ്രവര്‍ത്തനം ആരംഭിച്ച  ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നൂറ്റി എഴുപത്തി ഒന്നാമത് ശാഖ  ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍

You might also like

Most Viewed