രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


മനാമ : നവഭാരത ശില്പിയായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ 28- മത് രക്തസാക്ഷിത്വ ദിനാചരണം ഐ വൈ സി സി ഹമദ്‌ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ചു. ഐ വൈ സി സി ദേശിയ പ്രിസിഡന്റ് , ബ്ലസ്സൻ മാത്യു പരിപാടി ഉത്‌ഘാടനം ചെയ്തു. അനിൽ കുമാർ യു.കെ  മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർ മുക്കൻ, വിനോദ് ആറ്റിങ്ങൽ, അലൻ ഐസക്ക്, ഷഫീഖ് കൊല്ലം , ലൈജു തോമസ്, എബിയോൺ, നബീൽ എന്നിവർ  അനുസ്മരണ പ്രഭാഷണം നടത്തി.ഹമദ്‌ടൗൺ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം  നസീർ പാങ്ങോട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മൂസാ കോട്ടക്കൽ സ്വാഗതവും, സച്ചിൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

You might also like

Most Viewed