മുഹറഖില്‍ ലുലു ഇന്റര്‍നാഷ്ണല്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു


മനാമ:ബഹ്റൈനിലെ ധനവിനിമയ രംഗത്തെ പ്രമുഖ സ്ഥാപനമായ ലുലു ഇന്റര്‍നാഷ്ണല്‍ എക്സ്ചേഞ്ചിന്റെ പുതിയ ബ്രാഞ്ച് മുഹറഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബഹ്റൈനിലെ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും വാണിജ്യ വ്യവസായ മന്ത്രി സയ്യദ് അല്‍ സയാനി എന്നിവര്‍ ചേര്‍ന്നാണ്  പുതിയശാഖയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ലുലുഇന്റര്‍നാഷ്ണല്‍ എക്സ് ചേഞ്ച്  ഗ്രൂപ്പിന്റെ ചെയര്‍മാന്‍   എം.എ യൂസഫലി. എക്സിക്യുട്ടീവ് ഡയറക്ടര്‍ അദീപ് അഹമ്മദ്, ജനറല്‍ മാനേജര്‍ സുദേശ് കുമാര്‍, ഏരിയ മാനേജര്‍ ടോണ്‍ സി ഈപ്പന്‍, മറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.   പുതുതായി ആരംഭിച്ച ലുലുമാളിലാണ് ലുലു ഇന്റര്‍നാഷ്ണല്‍ എക്സ് ചേഞ്ചിന്റെ പതിമൂന്നാമത്തെ ബ്രാഞ്ച് ഉപഭോക്താക്കള്‍ക്കായ് തുറന്നത്. 

പുതിയ ബ്രാഞ്ച് ആരംഭിച്ചതിലൂടെ  ലുലു ഇന്റര്‍നാഷ്ണല്‍ എക്സ്ചേഞ്ചിന്റെ സേവനങ്ങള്‍ കൂടുതല്‍  ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും  എക്സിക്യുട്ടീവ് ഡയറക്ടര്‍ അദീപ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്ക്   ഫോറിന്‍ എക്സ്ചേഞ്ച് സര്‍വ്വീസ്,  വേള്‍ഡ് വൈഡ്  മണി ട്രാന്‍സ്ഫര്‍ ,മികച്ച കസ്റ്റമര്‍കെയര്‍ സൗകര്യങ്ങള്‍, ലുലു മണി ആപ്പ് വഴി ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിംഗ് സൗകര്യം. റേറ്റ് അലര്‍ട്ട്, പേയ്മെന്റ് ട്രാക്കിംഗ്, പേയ്മെന്റ് ഹിസ്റ്ററി തുടങ്ങി    മികച്ച സേവനങ്ങളാണ് നല്‍കി വരുന്നതെന്നും,ഈ സേവനങ്ങളാണ്   ലുലു ഇന്റര്‍നാഷ്ണല്‍ എക്സേഞ്ചിനെ ജനപ്രിയമാക്കിയതെന്നും അദേഹം പറഞ്ഞു. തുബ്ലി, ജുഫൈര്‍, സിഞ്ച്, ഉമല്‍ഹസം. സല്‍മാനിയ, ഗുദൈബിയ, മനാമ, ഷെയ്ഖ് ഇസ അല്‍ കബീര്‍ അവന്യു, എന്നിവിടങ്ങിലും  മുഹറഖില്‍ മൂന്നും  റിഫയില്‍ രണ്ടും ബ്രാഞ്ചുകളാണ് ലുലു ഇന്റര്‍നാഷ്ണല്‍ എക്സ് ചേഞ്ചിന് ഉള്ളത്.  

article-image
ലുലു ഇന്റര്‍നാഷ്ണല്‍ എക്സ് ചേഞ്ച് പ്രതിനിധികള്‍  

You might also like

Most Viewed