ഫ്രന്റ്‌സ് ടീൻസ് വിംഗ് ഇഫ്താര്‍ വിരുന്നൊരുക്കി


മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ടീന്‍സ് വിഭാഗം കൗമാര വിദ്യാര്‍ഥികള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി. വെസ്‌റ്റ്  റിഫ ദിശ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫ്രന്‍റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ് വി സന്ദേശം നല്‍കി. മുഹമ്മദ് നാസിമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ അസോസിയേഷൻ  പ്രസിഡണ്ട് ജമാല്‍  ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ  മുഹമ്മദ് ഷാജി സ്വാഗതമാശംസിക്കുകയും ടീൻസ് വിങ് കൺവീനർ സക്കീന അബ്ബാസ് സമാപനം നിര്‍വഹിക്കുകയും ചെയ്തു. എം.എം സുബൈർ, വി.അബ്‌ദുൽ ജലീൽ, യു കെ നാസർ, എൻ ഷൗക്കത്തലി, അബ്‌ദുൽ ഹഖ്, നൗമൽ റഹ്‌മാൻ, നാസർ, പി.എം അഷ് റഫ്, ഷബീറ മൂസ, ഷൈമില നൗഫൽ , റഷീദ സുബൈർ, സഈദ റഫീക്ക്, സമീറ നൗഷാദ്, ലുലു ഹഖ്‌, നദീറ ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

ഇഫ്താര്‍ സംഘടിപ്പിച്ചപ്പോള്‍

You might also like

Most Viewed