ജൂനിയർ പ്രിഫെക്ടുകൾ സ്ഥാനമേറ്റു


മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ  ജൂനിയർ  പ്രിഫെക്ടുകളുടെ    വാർഷിക സ്ഥാനാരോഹണ ചടങ്ങു സംഘടിപ്പിച്ചു. 24 അംഗ പ്രീഫെക്ട്സ് കൗൺസിലാണ്‌   സത്യപ്രതിജ്ഞ  നടത്തി അധികാരമേറ്റത് .  ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ പമേല സേവ്യർ   എന്നിവരുടെയും  അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും  സാന്നിധ്യത്തിലാണ് ചടങ്ങു നടന്നത്.  ഹെഡ് ബോയ് ഇഷാൻ വിജേഷ്, ഹെഡ് ഗേൾ ഋതുജ  ഗണേഷ് യാദവ് , അസി.ഹെഡ് ഗേൾ  ദേവിശ്രീ  ചീരമ്പത് സുശാന്ത് കുമാർ, അസി.ഹെഡ് ബോയ്  ശശാങ്കിത് രൂപേഷ് അയ്യർ , ഇക്കോ അംബാസഡറായ  മീനാക്ഷി ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള കൗൺസിലാണ്‌ സ്ഥാനമേറ്റത്.  
 
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വിശദീകരിച്ചു.  എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം  അജയകൃഷ്ണൻ .വി വിദ്യാർത്ഥികളുടെ നേതൃപാടവത്തെ അഭിനന്ദിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ   പുതിയ കൗൺസിൽ അംഗങ്ങൾക്ക്  സത്യവാചകം ചൊല്ലിക്കൊടുത്തു.  ഹെഡ് ബോയ് ഇഷാൻ വിജേഷ്  സ്വാഗതം പറഞ്ഞു. മദർ തെരേസയുടെ പ്രചോദനം പങ്കുവെച്ച ഹെഡ് ഗേൾ ഹെഡ് ഗേൾ ഋതുജ  ഗണേഷ് യാദവ് നന്ദി പറഞ്ഞു. മെഹ്രിൻ ഫയാസ്, നന്ദിക സുവിദ്, ബ്രിന്ദ ബ്രജേഷ് പൂജാരി എന്നിവർ പരിപാടി നിയന്ത്രിച്ചു. നേരത്തെ ദേശീയ ഗാനാലാപനത്തോടെ പരിപാടി ആരംഭിച്ചു.    

article-image

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ  ജൂനിയർ  പ്രിഫെക്ടുകളുടെ    വാർഷിക സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന്  

article-image

വിദ്യാര്‍ത്ഥികള്‍ സ്ഥാനമേറ്റപ്പോള്‍ 

You might also like

Most Viewed