കളറിംഗ് മത്സരം സംഘടിപ്പിച്ചു


മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഷാരോൺ ചർച്ചിൽ വെച്ച് ബൈബിൾ കളറിംഗ് മത്സരം  സംഘടിപ്പിച്ചു. കെ.ഇ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയ്സൺ കുഴിവിളയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. നാല് ഗ്രൂപ്പുകളായി തിരിച്ച മത്സരത്തിൽ സബ്‌ജൂനിയർ സെക്ഷനിൽ നിന്ന് ഷാന്‍ ഡാനിയേല്‍ സിജു ഒന്നാം സ്ഥാനവും,   ജോഷ്വാ ഗില്‍യാദ് വിപിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

റോഷന്‍ പുതുവിള പുഷ്പന്‍ ആണ് മൂന്നാം സ്ഥാനം നേടിയത്. ജൂനിയര്‍ സെക്ഷനില്‍ നിന്ന് ആബിയ സാറ തോമസ്, സാറാ സുസന്‍ മാത്യു, ഏജലാ ജെയ്ന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇന്റർമീഡിയറ്റ്‌ സെക്ഷനിൽ നിന്ന്   അഡിലിന്‍ ലാല്‍, നോറ ആന്‍ റോഷിത്ത് ഷാരോണ്‍ ബര്‍ണവാള്‍ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍. വിജയികള്‍ക്കുള്ള ട്രോഫി ഷാരോണ്‍ ഫെല്ലോഷിപ്പ് പാസ്റ്റര്‍ പി.സി വര്‍ഗീസ് നല്‍കി. കെ.ഇ ബഹ്റൈന്‍ ചാപ്റ്റര്‍ കമ്മിറ്റി എക്സിക്യുട്ടീവ് അംഗങ്ങള്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. 
 

article-image

ജേതാക്കള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നു 
 

article-image

1

article-image

2

You might also like

Most Viewed