ബഹ്‌റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ പള്ളിയിൽ ഇടവക പെരുന്നാള്‍


മനാമ:  ബഹ്‌റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌പള്ളിയിൽ ഇടവക പെരുന്നാളും,  പത്രോസ് പൗലോസ് ശ്ളീഹൻമാരുടെ ഓർമയും ജൂൺ മാസം 28, 29 തീയതികളിൽ നടക്കും.  പുതുക്കി പണിത പള്ളിയുടെ വി. മൂറോൻ കൂദാശക് ശേഷം വരുന്ന ആദ്യത്തെ പെരുന്നാൾ  വിപുലമായ രീതിയിൽ കൊണ്ടാടു വാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന്   ബന്ധപ്പെട്ടവര്‍ അറിയിച്ചു.28 ജൂൺ (വെള്ളിയാഴ്ച) രാവിലെ വി. കുർബാനാനന്തരം പെരുന്നാൾ കൊടിയേറുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും.

വൈകിട്ട് 7.30ന് സന്ധ്യ പ്രാർത്ഥന, 8 മണിക് പള്ളിക്ക് ചുറ്റും പ്രദിക്ഷണം, തുടർന്ന് ബഹ്റൈനിലെ സോപാനം വാദ്യസംഗമം അവതരിപ്പിക്കുന്ന ചെണ്ടമേളംതുടങ്ങിയവയാണ് ജൂണ്‍ 28ന് നടക്കുന്ന പരിപാടികൾ.29 ജൂൺ (ശനിയാഴ്ച) വൈകിട്ട് 7 ന് സന്ധ്യ നമസ്കാരം, 7.30 ന് വിശുദ്ധമൂന്നിന്മേൽ കുർബാന, തുടർന്ന് ആശിർവാദം, പെരുന്നാൾ നേർച്ച,അതിനുശേഷം പെരുന്നാൾ കൊടിയിറങ്ങുന്നതോടെ ആഘോഷപരിപാടികൾ  അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാദർ നെബു എബ്രഹാമിനെയോ (39840243), സെക്രട്ടറി ബെന്നി ടി. ജേക്കബുമായോ  (39464334) ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed