ഖസാക്കിന്റെ ഇതിഹാസം - വരമേള നാളെ


മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രകലാ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കവർ ചിത്രരചനാ - കാർട്ടൂൺ മത്സരങ്ങളായ "വരമേള " നാളെ രാവിലെ പത്ത് മണിക്ക് സമാജത്തിൽ വെച്ച് നടത്തുമെന്നു സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ അറിയിച്ചു.ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ കവർ ചിത്രവും ആനുകാലിക വിഷയത്തിലുള്ള കാർട്ടൂണുമാണ് വരയ്ക്കേണ്ടത്.
മുതിർന്നവർക്കും കുട്ടികൾക്കും  ഈ മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇന്ന് രാത്രി 10 മണി വരെ പേര് നൽകാം.മത്സരത്തിൽ പങ്കെടുക്കുന്നവരുടെ രചനകളുടെ പ്രദർശനവും സമ്മാന വിതരണവും 25 ന് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബിജു എം.സതീഷ് 36045442 ഹരീഷ് മേനോൻ 33988196

You might also like

Most Viewed