'സ്റ്റാര്‍ട്ട്- ആക്ഷന്‍- കട്ട് ' സിനിമയുടെ ബാലപാഠങ്ങളുമായി ക്രിയേറ്റീവ് ജീനിയസ്


മനാമ:  സിനിമാ ചിത്രീകരണം, ക്യാമറ, സ്ക്രിപ്റ്റിങ് തുടങ്ങിയവയുടെ ബാലപാഠങ്ങൾ കുരുന്നുകൾക്ക് പകർന്നുകൊടുക്കുകയാണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സയൻസ് സംഘടിപ്പിക്കുന്ന 'ക്രീയേറ്റീവ് ജീനിയസ്'  സമ്മര്‍ ക്യാമ്പിലൂടെ .  നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികലെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് സിനിമയുടെ സാങ്കേതിക വിദ്യകൾ കൂടി പരിശീലനം നൽകിവരുന്നത്.  ജൂലൈ നാലിന് തുടങ്ങിയ ക്യാന്പ് വളരെ സജീവമായാണ് നടക്കുന്നത്.  ബഹ്റൈനില്‍ ആദ്യമായി മാധ്യമപ്രവർത്തനവും കമ്പ്യൂട്ടർ സോഫ്ട്‍വെയറുകളും വീഡിയോ എഡിറ്റിങ്ങും അഭിനയവവും പരിശീലിപ്പിക്കുന്ന ഒരു സമ്മർ ക്യാമ്പാണിത്.
 
മുതിർന്ന പത്രപ്രവർത്തകരോടൊപ്പം ന്യൂസ് റിപ്പോർട്ടിങ്, എഡിറ്റിംഗ്, ന്യൂസ് ചാനല്‍ ആങ്കറിങ്, സെലിബ്രിറ്റി ഇന്റർവ്യൂ, പേപ്പർ ഡിസൈനിങ് എന്നിവയിൽകൂടി  കുട്ടികൾക്ക് അവസരമുണ്ടാകുന്നു.  കൂടാതെ ടോസ്റ്റ് മാസ്റ്റേഴ്സ്  ക്ലബ്ബുമായി സഹകരിച്ചു യൂത്ത് ലീഡര്ഷിപ് പ്രോഗ്രാം എന്ന പേരിൽ നേതൃത്വ പരിശീലനവും, പ്രസംഗ പരിശീലനവും നൽകിവരുന്നു. ബഹ്‌റൈനിലെ മുതിർന്ന കലാകാരന്മാരെ പങ്കെടുപ്പിച്ചു അഭിനയകല, ചിത്രരചന, റീസൈക്ലിങ് ആർട്ട്, ശിൽപ്പകല എന്നിവയിലും   പരിശീലനം  നൽകുന്നു. ഓരോ കോഴ്‌സുകൾക്കും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകുമെന്ന്  ക്യാമ്പ് ഭാരവാഹികൾ അറിയിച്ചു.
 
 
 
 

You might also like

Most Viewed