ഐ.സി.ആര്‍.എഫ് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു


മനാമ:  ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) ന്റെ ആഭിമുഖ്യത്തില്‍ കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു.    ബുദൈയ്യയിലെ ജോലി സ്ഥലത്തെ നൂറോളം നിർമാണ തൊഴിലാളികൾക്കാണ് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തത്.  വേനൽക്കാലത്ത് ഐ.സി.ആര്‍.എഫിന്റെ 'ദാഹം-ശമിപ്പിക്കുക'  എന്ന പരിപാടിയുടെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.    . വിവിധ ജോലി സ്ഥലങ്ങളില്‍ 8 മുതൽ 10 ആഴ്ച വരെ ഈ പ്രതിവാര ഇവന്റ് തുടരാൻ ഐസി‌ആർ‌എഫ്  ഉദ്ദേശിക്കുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.  

 

You might also like

Most Viewed