പീപ്പിൾസ് ഫോറം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ   അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അൽ ഹിലാലിന്റെ അദിലിയാ ബ്രാഞ്ചിൽ ജൂലായ്‌ 26 വെള്ളിയാഴ്ച്ച  രാവിലെ 08:30 മുതൽ  ഉച്ചയ്ക്ക് 12:30 വരെ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കണ്ണ്, ഇ.എന്‍.ടി എന്നിവയുടെ  പരിശോധന, ന്യൂറോളജി, ഗൈനക്കോളജി, പീഡിയാട്രിക്ക് എന്നിവയടക്കം പ്രവാസികൾ അനുഭവിക്കുന്ന എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളും ഉൾപ്പെടുത്തി എട്ട് ഡോക്ടർമാരുടെ സൗജന്യ പരിശോധനയും, ബ്ലഡ് പ്രഷർ,ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, വൃക്ക, കരൾ എസ്.ജി.പി.ടി ആന്റ് ക്രിയാറ്റിന്‍   
 
  പരിശോധനയും സൗജന്യമായിരിക്കുമെന്നും, അന്നേ ദിവസം മുതൽ 15 ദിവസത്തേക്ക് സൗജന്യമായി ഡോക്ടർ കൺസൾട്ടിംഗ് നടത്തുവാൻ സാധിക്കുമെന്നും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്കെല്ലാം തുടർന്നുള്ള ചികിൽസയ്ക്ക് അൽ ഹിലാലിന്റെ എല്ലാ ബ്രാഞ്ചുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്ന  ഒരു വർഷം കാലാവധിയുള്ള മരുന്നൊഴികെ 40%വരെ ആനുകൂല്യം ലഭിക്കുന്ന പ്രിവിലേജ്  കാർഡുകളും വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.അറിവില്ലായ്മ കൊണ്ടും, ശ്രദ്ധക്കുറവുകൊണ്ടും ഒരു പ്രവാസിയുടെ ജീവൻ പോലും പൊലിയാതിരിക്കാൻ കഴിവതും തിരക്കുകൾക്കിടയിലും കുറച്ചു സമയം സ്വന്തം ആരോഗ്യത്തിനു വേണ്ടി ചിലവഴിച്ചു ഈ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഉപയോഗപ്രദമാക്കണമെന്നും പീപ്പിൾസ് ഫോറം പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ശ്രീജൻ: 39598543, ആസാദ്‌: 39137503, അൻസാർ: 39539759 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed