രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ബഹ്റൈനിലെ കലാകാരന്മാരുടെ കൂടായ്മയായ ബഹ്റൈൻ മ്യൂസിഷ്യൻസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ രക്ത ബാങ്കിന്റെ സഹകരണത്തോടെ ജൂലൈ 19 വെള്ളിയാഴ്ച സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാംപിൽ സംബന്ധിച്ച് രക്തം നൽകാൻ ആഗ്രഹിക്കുന്ന എല്ലാവരും അന്ന് രാവിലെ 8 മണിക്ക് തന്നെ ബ്ലഡ് ബാങ്കിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെടുന്ന ബഹ്റൈൻ മ്യൂസിഷ്യൻസ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ക്യാമ്പിൽ ബഹ്റൈനിലെ എല്ലാവരും സഹകരിക്ക ണമെന്നും പരമാവധി ആളുകൾ ക്യാംപിൽ എത്തി രക്തദാനം നടത്തണമെന്നും സംഘാടകർ അഭ്യർഥിച്ചു.