പാം ട്രീ ഫെസ്റ്റ് ജൂലൈ 25 മുതൽ


മനാമ: ബഹ്‌റൈൻ നഗരസഭാ,തൊഴിൽ,അർബൻ പ്ലാനിംഗ് മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിൽ സ്വദേശി കർഷകരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് പാം ട്രീ ഫെസ്റ്റ് ജൂലൈ 25 മുതൽ 27 വരെ  സൽമാബാദ് ഹൂറത്ത് ആലി ഫാർമേഴ്‌സ് മാർക്കറ്റിൽ വച്ച് ക്കും .വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങളുടെയും കാർഷിക വിളകളുടെയും പ്രദർശങ്ങങ്ങളും  വിൽപ്പനയും ഈ ദിവസങ്ങളിൽ ഉണ്ടാകും. മേന്മയേറിയ ഈന്തപ്പഴങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതോടൊപ്പം തന്നെ മറ്റു പഴങ്ങൾ പച്ചക്കറികൾ കൗതുക വസ്തുക്കൾ തുടങ്ങിയവയുടെ വിപണിയും ഇവിടെ സജ്ജമാണ്. ഓർഗാനിക്ക് വെജിറ്റബിൾസ്,വിവിധ തരം  പൂച്ചെടികൾ എന്നിവയും ഫാർമേഴ്‌സ് മാർക്കറ്റിൽ നിലവിൽ ലഭ്യമാണ്. പാം ട്രീ ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും വിവിധ കലാപരിപാടികളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.  
 

 

You might also like

Most Viewed