എസ്.എന്‍.സി.എസ്. ട്രാന്‍സ് ഫാസ്റ്റ് റോയല്‍ റൈഡേഴ്സ് ജേതാക്കള്‍


മനാമ: ബഹ്‌റൈന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഡിവിഷന്‍ ഡി.റ്റി 20 ക്രിക്കറ്റ് ലീഗ് 2018-2019 സീസണിലെ ഫൈനലില്‍ വഖാസ് പാക്ക് സി.സിയെ തോല്‍പ്പിച്ച് ശ്രീനാരായണ കള്‍ച്ചറല്‍  ക്രിക്കറ്റ് ടീമായ എസ്.എന്‍.സി. ട്രാന്‍സ് ഫാസ്റ്റ്  റോയല്‍ റൈഡേഴ്സ്  ചാമ്പ്യന്മാരായി. ബുസൈറ്റീനില്‍ നടന്ന മത്സരത്തില്‍ റ്റോസ് നേടിയ വഖാസ് പാക്ക് സി സി ആദ്യം ബാറ്റ് ചെയ്തു.  എസ്.എന്‍.സി.എസ് ടീം എതിര്‍ ടീമിനെ 16- ആം ഓവറില്‍ 98 റണ്‍സിന് എല്ലാവരെയും പുറത്താക്കി. തുടര്ന്ന്  ബാറ്റ് ചെയ്ത എസ്.എന്‍.സി.എസ് ടീം 12- ആം  ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തില്‍ എത്തി.
 
 
4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കുകയും 28 ബോളില്‍ നിന്ന്‍ 45 റണ്‍സ് നേടി പുറത്ത് ആകാതെ നിന്നെ മികച്ച ഓള്‍ റൗണ്ട് പ്രകടനം നടത്തിയ എസ്.എന്‍.സി.എസിന്റെ  അനു എബ്രഹാമാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്.  ജയമോഹന്‍ (ടീം കാപ്റ്റന്‍)  വിഷ്ണു പിള്ള, വിപിന്‍ പ്രകാശ്, സതീഷ്‌ കുമാര്‍, ഷൈജു മാത്യു, ശ്രീകുമാര്‍,അനീഷ്‌ യശോധരന്‍, രഞ്ജിത്ത്, സൂരജ്, വിഷ്ണു നാരായണന്‍, അനു എബ്രഹാം, പ്രകാശ് രഞ്ജിത്ത്, മുഹമ്മദ്‌ ഷക്കീല്‍, ജറിന്‍, ദീപക്, സന്ദീപ്, സജിത്ത്, സ്മിത്, ഫൈസല്‍ തുടങ്ങിയവരാണ് ഈ സീസണില്‍ എസ്.എന്‍.സി.എസിനെ പ്രതിനിധീകരിച്ചത്.
 
വിജയിച്ച ടീമിനെ എസ്.എന്‍.സി.എസ് ചെയര്മാരന്‍ സി. ഗോവിന്ദന്‍, സ്പോര്‍ട്സ്  സെക്രട്ടറി. ചന്ദ്രബാബു വള്ളിക്കോട്,  സ്പോര്‍ട്സ്    കണ്‍വീനര്‍ . പ്രശാന്ത് കെ കെ, ജോയിന്‍ കണ്‍വീനര്‍ .ശരണ്‍. മുന്‍ എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍ നവീന്‍, . ബിനോയ് തുടങ്ങിയവര്‍ വിജയികളായ ടീമിനും ടീമിന്റെ സ്പോണ്‍സര്‍മാരായ ട്രാന്‍സ്ഫാസ്റ്റ് മ്പനിക്കും, കമ്പനിയുടെ ബഹ്‌റൈന്‍ കണ്‍ട്രി മാനേജര്‍ വിഷ്ണു പിള്ളക്കും അഭിനന്ദനം അറിയിച്ചു.

You might also like

Most Viewed