യാത്രയയപ്പ് നല്‍കി


മനാമ: ബഹ്റൈനിലെ കലാകാരൻമാരുടെ കൂട്ടായ്മയായ  പാടും കൂട്ടുകാർ ബഹ്റൈന്റെ ആഭിമുഖ്യത്തില്‍  ആദരിക്കലും യാത്ര അയപ്പും നടത്തി. പാടും കൂട്ടുകാരിലെ കാഥികനും കലാ സാംസ്കാരിക മേഖലയിൽ സജീവമായി പ്രവര്‍ത്തിക്കുന്ന  മംഗലം സുലൈമാനെയാണ് ആദരിച്ചു യാത്ര അയപ്പു നൽകിയത്.   സിത്രയിൽ സംഘടിപ്പിച്ച പരിപാടിയിൽ ബി വാഹിദ് അധ്യക്ഷനായിരുന്നു .ഹംസ കാവിലക്കാട്, സിദ്ധീഖ് കരിപ്പൂർ,ഷാഫി കോഴിക്കോട് ,റസാക്ക് കോട്ടക്കൽ  ,ഇസ്മായിൽ കൊയ്ലാണ്ടി ,ഹാരിസ് കോട്ടക്കൽ ,എന്നിവർ സംസാരിച്ചു ,പാടും കൂട്ടുകാർക്ക് വേണ്ടി  ഹംസ കാവിലക്കാട് ഉപഹാരം നൽകി ശ്രീ മംഗലം സുലൈമാനെ ആദരിച്ചു.

You might also like

Most Viewed