കെ. സി. ഇ. സി കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു


മനാമ: ബഹറൈന്‍ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) യുടെ നേത്യത്വത്തില്‍  സ്പിൻസ്റ്റർസ് ആന്‍ഡ് ബാച്ചലേഴ്‌സിനു വേണ്ടി കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ്‌ വികാരി റവ. മാത്യൂ കെ. മുതലാളിയാണ്‌ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കിയത്. കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ആവശ്യമായ മാനസിക തയ്യാറെടുപ്പിന് ഉതകുന്ന വിധത്തിൽ വളരെ ലളിതമായ ശൈലിയിലായിരുന്നു ക്ലാസുകള്‍.

കുടുംബ ജീവിതത്തിലെ വെല്ലുവിളികളെ എങ്ങിനെ അഭിമൂഖീകരിക്കണമെന്നും ഏതു വിധത്തിൽ അതിനു പ്രതിവിധി കണ്ടെത്തണമെന്നും വിശദീകരിച്ചു. എല്ലാ എപ്പിസ്കോപ്പൽ സഭകളിൽ നിന്നും നിരവധി പേരാണ് ക്ലാസില്‍ പങ്കെടുത്തത്. സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടന്ന പൊതു സമ്മേളനത്തിന്‌ കെ. സി. ഇ. സി. ജനറല്‍ സെക്രട്ടറി ജോ തോമസ് സ്വാഗതവും കൗണ്‍സിലിംഗ് ക്ലാസ്സ്‌ കോർഡിനേറ്റർ മാത്യൂ എ. പി. നന്ദിയും പറഞ്ഞു. 

You might also like

Most Viewed