പീപ്പിൾസ് ഫോറം സൽമാനിയ ബ്ലഡ് ബാങ്ക് ജീവനക്കാരെ ആദരിച്ചു


മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനിലെ മുഖ്യ ബ്ലഡ് ബാങ്കായ സൽമാനിയാ ബ്ലഡ് ബാങ്ക് ജീവനക്കാരെ ആദരിച്ചു. കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി പീപ്പിൾസ്‌ ഫോറം നടത്തിവരാറുള്ള രക്തദാന ക്യാമ്പിന്റെ വിജയത്തിൽ സൽമാനിയാ ബ്ലഡ് ബാങ്കിലെ ജീവനക്കാർ നൽകിയ ആത്മാർത്ഥമായ സേവനങ്ങളും സഹായസഹകരങ്ങളും മാനിച്ചാണ് ആദരവ്. പീപ്പിൾസ്‌ ഫോറം വൈസ് പ്രസിഡന്റുമാരായ ജയശീൽ, ശ്രീജൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ സൽമാനിയാ ബ്ലഡ് ബാങ്കിൽ വച്ചു നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം മുഖ്യ രക്ഷാധികാരിയിൽ നിന്നും ബ്ലഡ് ബാങ്കിനുവേണ്ടി മുഹമ്മദ് റിദാ പ്രശംസാപത്രം ഏറ്റുവാങ്ങി.

സൽമാനിയ ബ്ലഡ് ബാങ്ക് നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന രക്തദൗർലഭ്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ജൂലൈയ് മാസം അഞ്ചാം തീയതിയിലും പീപ്പിൾസ് ഫോറം രക്തദാന ക്യാമ്പ് സംഘടിപിച്ചിരിന്നു. ഈ ക്യാമ്പിനായി അനുവദിച്ച സമയം രാവിലെ 7:30 മുതൽ 12:30 വരെയായിരിന്നുവെങ്കിലും ജനപങ്കാളിത്തതാൽ സജീവമായിരുന്ന ക്യാമ്പിൽ നിലവിലെ സാഹചര്യം മനസിലാക്കി  2:00 മണിവരെ നീട്ടി എത്തിച്ചേർന്ന മുഴുവൻ ആളുകളുടെ രക്തവും സ്വീകരിക്കുവാൻ തയ്യാറായതും വളരെയധികം പ്രശംസനീയമാണെന്നും,  എല്ലാ സേവനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും പമ്പാവാസൻ നായർ അറിയിച്ചു. അസി. സെക്രട്ടറി ശങ്കുണ്ണി സ്വാഗതവും അസി. ട്രഷറർ ദിലീപ്, എക്സിക്യൂട്ടീവ് അംഗം മാത്യു, എന്നിവർ ചടങ്ങിനു നേതൃത്വവും വഹിച്ചു.

You might also like

Most Viewed