വികെയര്‍ ഫൗണ്ടേഷന്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നു


മനാമ: വീ കെയർ ഫൗണ്ടേഷൻ സൽമാബാദ് ഏരിയ കമ്മിറ്റി യോഗം പ്രസിഡന്റ് റെജി വർഗീസിന്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ, സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയുടെയും, ടി.ബി. രോഗബാധിതനായ ബീഹാർ സ്വദേശിക്കും ചികിത്സ ധന സഹായ രൂപീകരണം മെമ്പർമാരുടെ സഹകരണത്തോടെ ഊർജിതമായി നടത്തുവാനും, സഹായധനം ഈ മാസം അവസാനത്തോടുകൂടി കൈമാറാനും ധാരണയായി.

അതോടൊപ്പം തന്നെ ഈ വർഷത്തെ ഓണാഘോഷ- പരിപാടികളുടെ നടത്തിപ്പുകൾക്കു എക്സിക്യൂട്ടീവ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ഉപ സമിതികൾ രുപീകരിക്കുകയും, ആഘോഷ കമ്മിറ്റി ജനറൽ കൺവീനറായി വൈസ് പ്രസിഡന്റ് വിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.   യോഗത്തിൽ ഓണാഘോഷ പരിപാടികളുടെ ടിക്കറ്റ് പ്രകാശനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും, മറ്റു മെമ്പര്‍മാരുടെയും സാന്നിധ്യത്തിൽ നടത്തി.   സെക്രട്ടറി രതിൻ നാഥ്, സാഹിത്യ വിഭാഗം കൺവീനർ അറുമുഖൻ, ട്രഷറർ ഏജിൻ എബ്രഹാം, എക്സിക്യൂട്ടീവ് അംഗം ദേവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

You might also like

Most Viewed