"റാഫി നൈറ്റ് " സംഘടിപ്പിക്കുന്നു


മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഇന്ത്യൻ ക്ലബ്ബിന്റെ സഹകരണത്തോടുകൂടി "റാഫിനൈറ്റ്" എന്ന പേരിൽ സംഗീതനിശ സംഘടിപ്പിക്കുന്നു. മുഹമ്മദ് റാഫിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്  സ്മരണാഞ്ജലി അർപ്പിക്കുന്നതിനായാണ് ആഗസ്റ്റ് 1 വ്യാഴാഴ്ച്ച  വൈകീട്ട്  6 മണിക്ക് ഇന്ത്യൻക്ലബ്ബ് ഹാളിൽ വെച്ചു "റാഫി നൈറ്റ്" സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ബഹ്‌റൈനിലെ ഗായകർക്കായി മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് ഗാനാലാപന മത്സരം സംഘടിപ്പിക്കും.

തുടർന്ന് വിശ്വപ്രതിഭ മുഹമ്മദ് റാഫി ആലപിച്ച സൂപ്പർഹിറ്റ് ഗാനങ്ങളുമായി ബഹ്‌റൈനിലെ പ്രഗത്ഭരായ ഗായകർ അണിനിരക്കുന്ന ഗാനമേളയും അരങ്ങിലേറും.12 വയസ്സിനു മുകളിൽ പ്രായമുള്ള , ജൂലൈ 30 നു നടക്കുന്ന ഓഡിഷൻ റൗണ്ടിൽ പങ്കെടുത്തു പ്രതിഭ തെളിയിക്കുന്നവർക്ക് മാത്രമേ ഗാനാലാപന മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷനും , മറ്റു വിശദ വിവരങ്ങൾക്കുമായി ശിവകുമാർ കൊല്ലറോത്ത് :33364417 ശ്രീജിത്ത് ഫറോക്ക് :39542099 എന്ന നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed