യാത്രയയപ്പ് നൽകി


മനാമ: നീണ്ട പത്തൊൻപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രപോകുന്ന ആലപ്പുഴ സ്വദേശി അൻസാർ കുഞ്ഞു മുഹമ്മദിന് ബഹ്‌റൈൻ അൽ ഹിദായ മലയാളം വിംഗ് സ്നേഹയാത്രയപ്പ് നൽകി. കഴിഞ്ഞ പത്ത് വർഷത്തോളമായി ബിൻ ഹിന്ദി സാംസങ് സർവീസ് സെന്റർ ജീവനക്കാരനാണ് അന്‍സാര്‍.  സഗയ്യയിൽ വെച്ച് നടന്ന പരിപാടിയിൽ സെന്റർ പ്രസിഡണ്ട് അബ്ദുൽ അസീസ് ടി.പി. അധ്യക്ഷം വഹിച്ചു.
 
മുഹമ്മദ് നസീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ  ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി സെന്ററുമായി ചേർന്ന് പ്രവർത്തിക്കുന്ന അൻസാർ സംഘടനക്ക് നൽകി സേവന  പ്രവർത്തനങ്ങൾ സെക്രട്ടറി എടുത്തു പറഞ്ഞു. യാത്രയപ്പിനു അൻസാർ കുഞ്ഞു മുഹമ്മദ് നന്ദി രേഖപ്പെടുത്തി.അഷ്‌റഫ് പാടൂർ , ഷെമീർ ബിൻ ബാവ , മുഹമ്മദ് നസീർ എന്നിവർ പരിപാടി നിയന്ത്രിച്ചു. രിസാലുദ്ദീൻ നന്ദി പറഞ്ഞു. 

You might also like

Most Viewed