‘ബയാനേ ഖുര്‍ആന്‍’ പദ്ധതിക്ക് തുടക്കമായി


മനാമ: പൊതുജനങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി ദാറുല്‍ ഈമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന ‘ബയാനേ ഖുര്‍ആന്‍’ പദ്ധതിക്ക് തുടക്കമായി. മുഹറഖ് ഏരിയ സംഘടിപ്പിച്ച പഠന വേദിക്ക് ബഹ്റൈന്‍ യൂണിവേഴ്സിറ്റി ലക്ച്ചററും ഹൂറ അബൂബക്ര്‍ മസ്ജിദ് ഇമാമുമായ  ഡോ. ഖാലിദ് അബ്ദുറഹ്മാന്‍ അശ്ശുനു ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനും അതിന്റെ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും ദാറുല്‍ ഈമാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. 
മുഹറഖ് ഏരിയ പ്രസിഡന്‍റ് കെ.എം മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍. ‘ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയം യൂനുസ് സലീം അവതരിപ്പിച്ചു. ആദ്യ പാഠ്യ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള സൂറത്ത് യാസീന്റെ മുഖവുര സഈദ് റമദാന്‍ നദ്വി നിര്‍വഹിച്ചു. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫുആദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. വി. അബ്ദുല്‍ ജലീല്‍ സ്വാഗതമാശംസിക്കുകയും ഏരിയ സെക്രട്ടറി റഷീദ് കുറ്റ്യാടി സമാപനം നിര്‍വഹിക്കുകയും ചെയ്തു. 

You might also like

Most Viewed