ഒ.ഐ.സി.സി യാത്രയയപ്പ് നൽകി


മനാമ:  ഒഐസിസിയുടെ  പ്രാരംഭ കാലംമുതൽ നേതൃ നിരയിൽ ഉണ്ടായിരുന്ന തോമസ് കാട്ടുപറമ്പിലിന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയയില്‍ വച്ച് യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം  അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യോഗം ഉത്ഘാടനം ചെയ്തു.  പ്രോഗ്രാം ജനറൽ കൺവീനർ മാത്യൂസ് വാളക്കുഴി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബോബി പാറയിൽ, കെ എം സി സി വൈസ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, രവി സോള, മനു മാത്യു, വനിതാ വിഭാഗം പ്രസിഡന്റ്‌ ഷീജ നടരാജ്, ഒഐസിസി നേതാക്കളായ അഡ്വ. ഷാജി സാമുവേൽ, സോവിച്ചൻ ചേന്നാട്ടുശേരി, ചെമ്പൻ ജലാൽ, ജി. ശങ്കരപിള്ള, രാഘവൻ കരിച്ചേരി, നസിം തൊടിയൂർ, ജമാൽ കുറ്റിക്കാട്ടിൽ, ജോജി ലാസർ, മോഹൻകുമാർ, ജലീൽ മുല്ലപ്പള്ളിൽ, ബിജുപാൽ, സൽമാനുൽ ഫാരിസ്, അനിൽ കുമാർ നിസാർ കുന്നത്ത്‌ കളത്തിൽ, ജെയിംസ് കുര്യൻ, ഉണ്ണികൃഷ്ണപിള്ള, വിജയൻ റാന്നി, ബ്രൈറ്റ് രാജൻ, ഷിബു ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
 
തുടർന്ന് ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ മൊമെന്റോ തോമസ് കാട്ടുപറമ്പിലിന് നൽകി, മറുപടി പ്രസംഗത്തിൽ പ്രവാസ ലോകത്ത് നിന്ന് ലഭിച്ച ആശംസകൾക്കും, അംഗീകാരത്തിനും നന്ദി രേഖപ്പെടുത്തി. ഒ.ഐ.സി.സിയുടെ പ്രാരംഭ കാലഘട്ടം മുതൽ ദേശീയ ട്രഷറർ, സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് തോമസ്.  പത്തനംതിട്ട സ്വദേശിയായ തോമസ് കാട്ടുപറമ്പല്‍ കഴിഞ്ഞ ഇരുപത്തൊൻപത് വർഷം അൽ സഫ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

You might also like

Most Viewed