നോർക്ക കാർഡ് ക്യാമ്പയിന് തുടക്കമിട്ടു


മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) അംഗങ്ങൾക്ക്, ബഹ്‌റൈൻ കേരളീയ  സമാജം (ബി.കെ.എസ്) നോർക്ക ഹെല്പ് ഡസ്ക്ക്‌ വഴി നോർക്ക തിരിച്ചറിയൽ കാർഡ് എടുപ്പിക്കുന്നതിനുള്ള  ക്യാമ്പയിന് കെ.പി.എഫ് പ്രസിഡന്റ് ഗോപാലൻ വി.സി. യിൽ നിന്നും ബി.കെ.എസ് ജനറൽ സെക്രട്ടറി എം. പി. രഘു അപേക്ഷ സ്വീകരിച്ചു  തുടക്കമിട്ടു. 
ബി.കെ. എസ് ചാരിറ്റി - നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക ഹെല്പ് ഡസ്‌ക്ക്  കൺവീനർ രാജേഷ് ചേരാവള്ളി,  ഹെല്പ് ഡസ്ക്  അംഗങ്ങൾ, കെ.പി. എഫ് ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രഷറര്‍   ജയേഷ്. വി.കെ, മെമ്പർഷിപ്  സെക്രട്ടറി ഷാജി പുതുക്കുടി, മറ്റ് ഭാരവാഹികൾ,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇതുവരെ അംഗത്വമെടുത്തവർക്ക്‌ കെ. പി. എഫ്‌  മെമ്പർഷിപ് കാർഡ് വിതരണവും ഇതോടൊപ്പം നടന്നു.  

You might also like

Most Viewed