വോയ്‌സ് ഓഫ് പാലക്കാട് ഈദ്-സൗഹൃദ സംഗമം നടത്തി


മനാമ:ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ ,വോയിസ് ഓഫ് പാലക്കാട് സൗഹൃദ സംഗമവും ഈദ് ആഘോഷവും  സംഘടിപ്പിച്ചു. അംഗങ്ങളുടെ കുടുംബാഗങ്ങളുടെയും കുട്ടികളുടെയൂം വിവിധ കലാപ്രകടനങ്ങളും. ബഹ്‌റിനിലെ നാടൻപാട്ട് കലാകാരൻ സുകുമാരനും സംഘവും അവതരിപ്പിച്ച നൃത്തങ്ങളും കോമഡി ഉത്സവം ഫെയിം രാജേഷ് ,പ്രശാന്ത് തുടങ്ങിയവർ അവതരിപ്പിച്ച മിമിക്രി കൂടാതെ പാലക്കാടൻ  തനതു ശൈലിയിലുള്ള വിഭവങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരിപാടിയിൽ വച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് കുമാർ,കലാകാരൻ സുകുമാരൻ,സാമൂഹ്യ പ്രവർത്തകൻ എടത്തൊടി ഭാസ്കരൻ, മുതിർന്ന അംഗം പൊന്നൻ  എന്നിവരെ ആദരിച്ചു.

article-image

ഈ വർഷത്തെ ഓണാഘോഷം, പൊന്നോണം 2019 ശ്രീ ബാബു കൃഷ്ണൻ കൺവീനർ ആയി   ഒക്ടോബർ 4 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9  മുതൽ 3  മണിവരെ നടത്തും. കരിമ്പുഴ മണിനായർ ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ, പ്രണവം ശശി അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, വമ്പിച്ച വിലക്കുറവിൽ വിവിധ സാധനങ്ങൾ ലഭിക്കുന്ന ഓണച്ചന്ത കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, പുലിക്കളി തുടങ്ങി വിവിധതരം പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പൊന്നോണം 2019 ഫ്ലായെർ  സദ്യ കൂപ്പണും  പ്രസ്തുത ചടങ്ങിൽ വച്ച് ബഹ്‌റൈനിലെ ചലച്ചിത്ര പ്രവർത്തകനും വോയിസ് ഓഫ് പാലക്കാടിന്റെ മുതിർന്ന അംഗവുമായ  രാംഗോപാൽ മേനോൻ ഓണച്ചന്തയുടെ സ്‌പോൺസർ  മിനി സുരേഷിന്  നൽകികൊണ്ട് നിർവഹിച്ചു. വോയിസ് ഓഫ് പാലക്കാടിന്റെ ചീഫ് കോഓർഡിനേറ്റർ ജയശങ്കർ സി നായരും  സെക്രട്ടറി  ശ്യം  കൃഷ്ണനും  പരിപാടിക്ക് നേതൃത്ത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് 38389260 ,33350045 ,34313899  എന്നീ നമ്പറുകളിൽ നമ്പറിൽ ബന്ധപെടാവുന്നതാണ്. 

 

You might also like

Most Viewed