പ്രളയ ദുരിതർക്ക് സഹായവുമായി ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ്


മനാമ: കേരളത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്‌റൈനിലെ ഡിഫറൻറ് തിങ്കേഴ്‌സ് എന്ന കൂട്ടായ്മ  പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള പ്രയത്നത്തിൽ  ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ അനേകം പേരുണ്ടെന്ന തിരിച്ചറിവിലാണ് അവർക്കു വേണ്ടുന്ന സഹായങ്ങൾ സ്വരൂപിക്കാൻ തങ്ങൾ മുന്നിട്ടിറങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളക്കെട്ട് കുറഞ്ഞപ്പോൾ ചിലരൊക്കെ സ്വന്തം വീടുകളിലേക്ക് മടങ്ങാനും തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ, പ്രയാസം അനുഭവിക്കുന്നവരിൽ  അധികം സഹായങ്ങൾ എത്തിച്ചേരാത്ത ഒരു ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാനാണ്ഈ കൂട്ടായ്മ ഉദ്ദേശിക്കുന്ന തെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിലേക്കായി, പ്രവാസികൾ അവരുടെ കഴിവിനനുസരിച്ച്   അതെത്ര ചെറുതായാലും നൽകി, ഈ സത്കർമ്മത്തിൽ പങ്കാളികളാകുവാൻ മുന്നോട്ടുവരണമെന്ന് ഇതിന്റെ ഭാരവാഹികൾ അഭ്യർഥിച്ചു.. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി അയച്ചു കൊടുക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട്, നാട്ടിൽ നിന്ന് തന്നെ വാങ്ങി അർഹരായ ആളുകൾക്ക് എത്തിച്ചു കൊടുക്കുക എന്നാണ് ആഗ്രഹിക്കുന്നത്. നാട്ടിലുള്ളസംഘടനയുടെ അംഗം   മിഥുൽ കാര്യങ്ങൾ കോർഡിനെറ്റ്‌ ചെയ്യുന്നവിധത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഇതിൽ സഹകരിക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 23, വെള്ളിയാഴ്ചയ്ക്ക് മുൻപായി 
(രഞ്ജു)33411059/34308517, (മധു)36572287, (സന്ദിൽ) 36883611എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
 

You might also like

Most Viewed