അതിർ‍ത്തിയിൽ‍ വീണ്ടും പാക് വെടിവെപ്പ്; സൈനികൻ കൊല്ലപ്പെട്ടു


ജമ്മു: അതിർ‍ത്തിയിലുണ്ടായ പാക് വെടിവെപ്പിൽ‍ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർ‍ട്ട്.  ഡെഹ്റാഡൂൺ‍ സ്വദേശിയായ ലാൻ‍സ് നായിക് സന്ദീപ് ഥാപ (35) ആണ് മരിച്ചത്. രജൗരിയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പാകിസ്ഥാൻ വെടിനിർ‍ത്തൽ‍ കരാർ‍ ലംഘിച്ചത്. 

നിയന്ത്രണരേഖക്ക് സമീപം ഇന്ത്യൻ സേനയുടെ വെടിയേറ്റ് തങ്ങളുടെ നാല് സൈനികർ‍ മരിച്ചെന്ന് രണ്ടുദിവസം മുന്പ് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അതിർ‍ത്തിയിൽ‍ പാക് പ്രകോപനമുണ്ടായത്. പുലർ‍ച്ചെ ആറരയോടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർ‍ട്ട്. 

You might also like

Most Viewed