ഇന്ത്യൻ സോഷ്യൽ ഫോറം സ്വാതന്ത്ര്യദിന സംഗമം നടത്തി


മനാമ:ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം സ്വാതന്ത്ര്യദിന സംഗമം നടത്തി.ഇന്ത്യൻ ദേശീയതയുടെ സൗന്ദര്യം അത് നാനാർത്ഥത്തിൽ ഏകത്വം ആണെന്നും അതല്ലാത്ത ഏക ശിലയിൽ ഊന്നിയ ദേശീയതയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിനു അപകടം ചെയ്യുമെന്ന് സംഗമം വിലയിരുത്തി.നമ്മുടെ പൂർവികർ പൊരുതി നേടിയ സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാൻ നിതാന്ത ജാഗ്രത ആവശ്യം ആണെന്നും അതിനായി കണ്ണും കാതും കൂർപ്പിച്ചു സ്വാതന്ത്ര്യം ത്തിന്റെ കാവലാളുകൾ ആകുവാൻ സംഗമം പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തു. കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ ജവാദ് പാഷ ഉത്ഘാടനം ചെയ്തു. മൈത്രി സോഷ്യൽ അസോസിയേഷൻ പ്രതിനിധി നിസാർ കൊല്ലം I M C C പ്രതിനിധി ജലീൽ ഹാജ്ജി ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം പ്രതിനിധി യഹ്‌യ എന്നിവർ സംഗമത്തിൽ ആശംസകൾ നേർന്നു.കേരള ഘടകം കമ്മറ്റി അംഗം അൻവർ കുറ്റ്യാടി സ്വാഗതവും വൈസ് പ്രസിഡന്റ്‌ റാണ അലി നന്ദിയും അറിയിച്ചു. സ്വന്തന്ത്ര സമരത്തെ സംബന്ധിച്ചുള്ള ഉപന്യാസ മത്സരത്തിൽ വിജയികൾ ആയവർക്കുള്ള സമ്മാന ദാനം സെൻട്രൽ കമ്മറ്റി സെക്രട്ടറി യുസുഫ് അലി നിർവഹിച്ചു. കേരള ഘടകം സെക്രട്ടറി റഫീഖ് അബ്ബാസ്,  ഷെഫീഖ്, റെനീഷ്, ആഷിഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

You might also like

Most Viewed