പീപ്പിൾസ് ഫോറം ബഹ്‌റൈൻ സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു


മനാമ: പീപ്പിൾസ് ഫോറം,ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സെഗയാ റെസ്റ്റാറെന്റ് ഹാളിൽ വെച്ചുനടന്ന ചടങ്ങ് ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ.റ്റി സലിം ഉദ്ഘാടനം ചെയ്തു. 

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം  നിരവധി ദേശസ്‌നേഹികളുടെ ജീവന്റെ
വിലയാണെന്നും, അവർ സ്വപ്നം കണ്ടിരുന്ന ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും നിറഞ്ഞ ജീവിതം ജനങ്ങളിൽ നിലനിർത്തുവാൻ ഭരണാധികാരികൾ അതീവ ശ്രദ്ധചെലുത്തണമെന്നും, നമുക്ക് ലഭിച്ചസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ നമ്മൾ കാത്തുസൂക്ഷിക്കണമെന്നും  സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു. 

പീപ്പിൾസ് ഫോറത്തിന്റെ ദുരിതബാധിതർക്കൊരു കൈത്താങ്ങിന്റെ ഈ വർഷത്തെ ആദ്യഘട്ടം പ്രളയം ഏറ്റവുമധികം നാശം വിതച്ച വായനടുജില്ലയിലെ മലയോര പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുൻ വർഷത്തെ പോലെ നേരിട്ട് അർഹത പെട്ടവരിൽ എത്തിക്കുവാനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ പീപ്പിൾസ് ഫോറം എക്സിക്യൂട്ടീവ് അംഗം പി. എം മാത്യു വിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുമെന്നും യോഗത്തിൽ അധികൃതർ അറിയിച്ചു. 

പ്രസിഡന്റ് ജെ. പി ആസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വി. വി. ബിജുകുമാർ സ്വാഗതവും,വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. കെ ശ്രീജൻ, ശങ്കുണ്ണി, എം. മനീഷ്, ദിലീപ് കുമാർ, രമേശ് പരോൾ ലേഡീസ് വിഭാഗം കൺവീനർ രജനീ ബിജു എന്നിവർ നേതൃത്വവും വഹിച്ചു.

You might also like

Most Viewed