നാടിന്റെ ദുരിതത്തിൽ സാന്ത്വനവുമായി "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ"


മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയകൂട്ടായ്മയായ  "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾ നടത്തി. ആദ്യഘട്ടമായി കോഴിക്കോട് ജില്ലയിലെ നല്ലളം_ചെറുവണ്ണൂർ മേഖലകളിൽ വീടുകൾ വൃത്തിയാക്കുന്നതിനായുള്ള സാധന സാമഗ്രികൾ  നല്ലളം സി.ഐ  സുരേഷ് കുമാറിന് കൈമാറി.

തുടർന്ന് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളായ ചീളിയാട്,  ചാത്തൻകോട്ട് നട, ഓടൻകാട് തുടങ്ങിയ പ്രദേശങ്ങളിലെ മഴക്കെടുതി അനുഭവിക്കുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന  കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കൈ മാറുകയും ചെയ്തു.

കാവിലുംപാറ ഓടൻകാട് കോളനിയിൽ വെച്ചു കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. അന്നമ്മജോർജ് വിതരണോൽഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പിചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് അംഗം കെ.ടി സുരേഷ് , "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" ജനറൽ സെക്രട്ടറി എ.സി.എ .ബക്കർ, ട്രഷറർ ബാബു.ജി.നായർ, എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് എൻ.കെ, സതീഷ് കെ.ഇ, പ്രെജി ചേവായൂർ , വിൻസെന്റ് തോമസ്, മൻസൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എം.ശ്രീധരൻ , അശോകൻ തറവാട് , ഹരീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You might also like

Most Viewed