സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വാതന്ത്ര്യ ദിന ചിന്തകള്‍ ചര്‍ച്ചാ സദസ് സംഘടിപ്പിച്ചു


മനാമ :  ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ വെൽഫയർ അസോസിയേഷൻ സ്വാതന്ത്ര്യ ദിന ചിന്തകള്‍ എന്ന പേരില്‍ ചര്‍ച്ചാ സദസ് സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയായി ഉൽഘോഷിക്കുന്ന ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അവ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടവർ തന്നെ പരിക്കേൽപിച്ചു കൊണ്ടിരിക്കുന്ന കാലമാണിതെന്നും അവ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടണമെന്നും സദസ് ആവശ്യപ്പെട്ടു. 
 
ബദറുദ്ദീൻ പൂവാർ വിഷയാവതരണം നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച സംഗമത്തിൽ സാമൂഹിക പ്രവർത്തകരായ രാജൻ പയ്യോളി, നിസ്സാർ കൊല്ലം, ജാസിർ വടകര (യൂത്ത് ഇന്ത്യ), വിനു ക്രിസ്റ്റി (എ, എ.പി), ബിനു കുന്നന്താനം (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്), സഈദ് റമദാൻ (ഫ്രൻ്റ്സ് ബഹ്റൈൻ) എന്നിവർ സംസാരിച്ചു. സോഷ്യൽ വെൽഫയർ അസോസിയേഷൻ പ്രസിഡൻറ് സലീം എടത്തല അധ്യക്ഷതയും ജനറൽ സെക്രട്ടറി മുഹമ്മദ് ഏറിയാട് സ്വാഗതവും ആശംസിച്ചു. കെ.കെ.മുനീർ സമാപനം നിർവ്വഹിച്ചു. പ്രളയ ദുരിതം പേറുന്നവർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് രാജീവ് നാവായിക്കുളം കവിതാലാപനം നടത്തി.

You might also like

  • KIMS Bahrain Medical Center

Most Viewed