തിരികെ യാത്ര - വില വര്‍ദ്ധിപ്പിച്ച് വിമാനകന്പനികള്‍


മനാമ :  അവധിക്കാലം കഴിയുന്നതോടെ കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന വരുത്തി വിമാനക്കമ്പനികൾ. ഓഗസ്റ്റ് അവസാനവാരം മുതൽ  ഗൾഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് നാലിരട്ടിവരെയാണ് കൂട്ടിയത്.  ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.  ദുബായ്, അബുദാബി, ഷാർജ, ദോഹ, ബഹ്റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോൾ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതൽ 12,000 രൂപ വരെയുള്ള ടിക്കറ്റ്. 
 
അടുത്തമാസമാണ് ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നത്. ഈ സമയത്ത് നാട്ടിൽനിന്നു മടങ്ങുന്നവരെയും പെരുന്നാൾ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും  സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വർധന. സെപ്റ്റംബറിൽ ഓണക്കാലമായതിനാൽ നിരക്കുവർധന തുടരാനാണ് സാധ്യത. 
 
വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഒാഗസ്റ്റ് 31-ന് ബഹ്റൈനിലേയ്ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കുകൾ  ഇന്ത്യന്‍ രൂപയില്‍:
 
തിരുവനന്തപുരം
ബഹ്റൈന്‍- 49,209 (ശ്രീലങ്കൻ)
ബഹ്റൈന്‍- 74,478 (ഗൾഫ് എയർ) 
ബഹ്റൈന്‍- 88,951 (എമിറേറ്റ്‌സ്)
 
കൊച്ചി
ബഹ്റൈന്‍-  27,942(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്റൈന്‍-  47,371(എത്തിഹാദ്) 
ബഹ്റൈന്‍-  49,000 (ശ്രീലങ്കൻ) 
 
കോഴിക്കോട്
ബഹ്റൈന്‍- 27,604(എയർ ഇന്ത്യാ എക്സ്പ്രസ്)
ബഹ്റൈന്‍- 61,470(എത്തിഹാദ്)
ബഹ്റൈന്‍- 76,949 (ഗൾഫ് എയർ)
 
കണ്ണൂര്‍ 
ബഹ്റൈന്‍- 57,072(എയർ ഇന്ത്യ എക്സ്പ്രസ്) 
ബഹ്റൈന്‍-  70,874(എയർ ഇന്ത്യ)

You might also like

Most Viewed