രൂപയുടെ മൂല്യം താഴോട്ട് ; ദിനാറിന്റെ വിനിമയനിരക്ക് 190ന് അടുത്ത്


മനാമ: രൂപയുടെ മൂല്യം താഴോട്ട് പോയിത്തുടങ്ങിയതോടെ ബഹ്‌റൈൻ ദിനാറിന്‌ ഇന്ത്യൻ രൂപയുമായുള്ള വിമിയായ നിരക്ക് വർധിച്ചിരിക്കുകയാണ്. ബഹ്‌റൈനിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനികളിലെല്ലാം ഒരു ദിനാറിന്‌ 190 രൂപയ്ക്കടുത്താണ് വിനിമയ നിരക്കായി ലഭിക്കുന്നത്. വരും ദിവസങ്ങളിലും തല്‍സ്‌ഥിതി തുടർന്നാൽ 200 രൂപയ്ക്കടുത്തു തന്നെ നിരക്ക് ലഭിക്കുമെന്നാണ് സാധാരണ പ്രവാസികളുടെ കണക്കു കൂട്ടലുകൾ. മാസാവസാനം വരെ ഈ രീതി തന്നെ തുടരുകയാണെങ്കിൽ ശമ്പള ദിവസങ്ങളിൽ നല്ലൊരു തുക  നാട്ടിലേയ്ക്ക് അയക്കാമെന്ന പ്രത്യാശയിലാണ്  പ്രവാസികൾ. മിക്ക എക്സ്ചേഞ്ച് കമ്പനികളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

You might also like

Most Viewed