പി കൃഷ്ണപിള്ള ദിനം ബഹ്‌റൈൻ പ്രതിഭ ആചരിച്ചു


മനാമ:  കേരളത്തിലെ കമ്മ്യുണിസ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും ആദ്യ സെക്രെട്ടറിയും ആയ പി കൃഷ്ണപിള്ളയുടെ ചരമദിനം ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചു സമുചിതമായി ആചരിച്ചു. ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ പി കൃഷ്ണപിള്ളയുടെ ഓര്‍മ്മപുതുക്കല്‍  മത നിരപേക്ഷതക്കും ,  ജനാധിപത്യ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് ബഹ്‌റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു. റിഫ , മനാമ , സെഹ്ലയിലെ പ്രതിഭ ആസ്ഥാനം , ഹിദ്ദ്, ഗുദൈബിയ  എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടന്ന അനുസ്മരണ യോഗങ്ങളിൽ യഥാക്രമം രാജീവൻ, മഹേഷ്, എ. സുരേഷ്, കൃഷ്ണൻകുട്ടി റാം എന്നിവർ അധ്യക്ഷത വഹിച്ചു , ബിനു സൽമാബാദ് , പ്രദീപ് പത്തേരി,ബിന്ദു റാം, ഷെരിഫ് കോഴിക്കോട് , ലിവിൻ കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.  ഷെരിഫ് കോഴിക്കോട് . എ വി അശോകൻ , പി ശ്രീജിത്ത് , സുബൈർ കണ്ണൂർ , സി വി നാരായണൻ എന്നിവർ ആനുകാലിക വിശദീകരണം നടത്തി .  

You might also like

Most Viewed