കെ. എസ്. സി. എ വനിതാ വിഭാഗം പ്രസംഗ പഠനവും, വ്യക്തിത്വ വികസന പരിശീലനവും ആരംഭിക്കുന്നു


മനാമ: ബഹ്റൈന്‍ കെ. എസ്. സി. എ. യുടെ (NSS) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളം പ്രസംഗ പരിശീലനവും, വ്യക്തിത്വ വികസനത്തിന്‌  ഉതകുന്നതുമായ ഒൻപത്  അദ്ധ്യായങ്ങൾ നീണ്ടു നിൽക്കുന്ന പഠന  ക്ലാസ്സും ആരംഭിക്കുന്നു. ഇതിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ആഗസ്ത്  30ന് വെള്ളിയാഴ്ച്ച വൈകീട്ട് 7 മണി മുതല്‍ ഗുദേബിയയിലെ കെ. എസ്. സി. എ ആസ്ഥാനത്ത് വെച്ച് നടക്കും. ഫോര്‍ പി. എം. ന്യൂസ് ഡയറക്ടര്‍ പ്രദീപ് പുറവങ്കര ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മദന്‍ മോഹന്‍ അന്പാട്ട് മുഖ്യപ്രഭാഷണം നടത്തും.  18 വയസ്സിന് മുകളിൽ പ്രായമുള്ള മലയാളത്തെ സ്നേഹിക്കുന്ന ആർക്കും ഇവിടെ ആരംഭിക്കുന്ന  മലയാളം സ്‌പീക്കർസ് ക്ലബ്ബിൽ അംഗമാകാവുന്നതാണ്. താല്പര്യമുള്ളവർ  39628609 (രമാ സന്തോഷ്),  39147270 (സുമ മനോഹർ) എന്നീ നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 

You might also like

Most Viewed