പ്രളയ ദുരിതാശ്വാസം: ആദ്യ ഗഡു കൈമാറി


മനാമ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഭരിച്ചു കൊണ്ടിരിക്കുന്ന സഹായത്തിന്റെ ആദ്യ ഗഡു കഴിഞ്ഞ ദിവസം കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.ഐ അബ്ദുല്‍ അസീസ് ഫ്രൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു. പ്രളയ മേഖലയില്‍ പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന 10 കോടിയുടെ പ്രളയ പുനരധിവാസ പദ്ധതിയില്‍ പങ്ക് ചേരുന്നതിനാണ് ഫ്രൻറ്സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളത്. പീപ്പിൾസ്  ഫൗണ്ടേഷന്‍ സെക്രട്ടറി എം.കെ മുഹമ്മദലി, ഫ്രൻറ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ എ. അഹ്മദ് റഫീഖ്, അബ്ദുല്‍ മജീദ് തണല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

You might also like

Most Viewed