മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന് 30 കോടി രൂപയുടെ സമുച്ചയം


മനാമ: ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും പഴക്കമേറിയ ഹിന്ദു ആരാധാനാലയങ്ങളിലൊന്നായ ബഹ്റൈനിലെ മനാമയിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഇരുന്നാറാം വാർഷികാഘോഷത്തോടനുബന്ധിച്ച് 30 കോടി രൂപയിൽ അധികം ചെലവ് വരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച്ച തുടക്കം കുറിക്കും. ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര മോഡി ക്ഷേത്ര സമുച്ചയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. 
 
1819ലാണ് ബഹ്റൈനിലെ തട്ടായി ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഈ ക്ഷേത്രം സ്ഥാപിച്ചത്. 1869ൽ ക്ഷേത്ര സമുച്ചയം വികസിപ്പിച്ചു. 45000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായിട്ടാണ്  പുതുതായി നിർമ്മിക്കുന്ന സമുച്ചയം പണിയുക. ഇതിൽ 80 ശതമാനം സൗകര്യവും ക്ഷേത്രത്തിനും ഭക്തജനങ്ങൾക്കുമായിരിക്കുമെന്ന് ബഹ്റൈൻ തട്ടായി ഹിന്ദു കമ്യൂണിറ്റി പ്രസിഡന്റ് ബോബ് താക്കർ പറഞ്ഞു. ഇവ  കൂടാതെ ക്ഷേത്ര പുരോഹിതമാർക്കുള്ള താമസ സൗകര്യം, കല്യാണ മണ്ഡപം തുടങ്ങിയവും ഇതിന്റെ ഭാഗമാകും. ഇതോടൊപ്പം ഒരു മ്യൂസിയവും  സ്‌ഥാപിക്കാനുള്ള പദ്ധതിയുണ്ട്

You might also like

Most Viewed