മോദി സന്ദർശനം:മൊബൈൽ ഫോണും പതാകയും മാത്രം അനുവദനീയം


മനാമ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായുള്ള പൊതു പരിപാടിയിൽ സംബന്ധിക്കാൻ എത്തുന്നവർ  തിരിച്ചറിയൽ കാർഡ് കൂടാതെ മൊബൈൽ ഫോൺ,ഇന്ത്യൻ ദേശീയ പതാക തുടങ്ങിയവ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കുകയുള്ളൂ എന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. കുടിവെള്ളം സ്റ്റേഡിയത്തിനകത്ത് ലഭ്യമാകും. ഉച്ചയ്ക്ക് 3.30 നു പ്രവേശനകവാടം തുറക്കുമെന്നും കൃത്യം 5 മണിക്ക് പ്രവേശനം നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു.പവലിയൻ  'എ ' യിലേക്ക് 6,7,8 ഗേറ്റുകളും പവലിയൻ  'ബി 'യിലേയ്ക്ക് 9,10,11,12  ഗേറ്റുകളിലൂടെയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

You might also like

Most Viewed