ജെയ്റ്റ്‌ലിയുടെ നിര്യാണം : മോദിയുടെ സന്ദർശന പരിപാടിയിൽ മാറ്റമില്ല.


മനാമ:മുൻ ധനമന്ത്രിയും ബി ജെ പി നേതാവുമായ അരുൺ ജെയ്റ്റ്‌ലി നിര്യാതനായതിനെ  തുടർന്ന് നരേന്ദ്രമോദിയുടെ സന്ദർശന പരിപാടികൾമാറ്റി എന്നത് അഭ്യൂഹങ്ങൾ മാത്രം. പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശന പരിപാടി മുൻ നിശ്ചയിച്ച പ്രകാരം തന്നെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജെയ്റ്റ്‌ലി രാഷ്ട്രീയ ഭീമൻ ആയിരുന്നുവെന്നും ബൗദ്ധികവും നിയമപരവുമായ ജ്ഞാനിയായിരുന്നുവെന്നും  മോദി തന്റെ ട്വിറ്ററിൽ കുറിച്ചു.ജെയ്റ്റ്‌ലിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ പത്നിയുമായും  മകനുമായും സംസാരിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

You might also like

Most Viewed