വളയം മാത്രമേ സർക്കാരിന്റെ കൈയ്യിൽ ഉള്ളൂ;ആക്സിലറേറ്റർ ഇന്ത്യയിലെ ജനങ്ങളാണ് :മോദി


മനാമ:ഇന്ത്യയെ  മുന്നോട്ട് കൊണ്ടുപോകാൻ നയിക്കുന്ന വളയം മാത്രമാണ് ഭാരതത്തിന്റെ  സർക്കാർ എന്നും  വേഗത കൂട്ടുന്നത് ജനങ്ങളാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  പറഞ്ഞു .ബഹ്‌റൈനിലെ നാഷണൽ  സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹ്‌റൈനിൽ ഇത്രയും കൂടുതൽ  ഇന്ത്യക്കാരെ ഒരുമിച്ച് കണ്ടപ്പോൾ  ഇന്ത്യയിൽ എത്തിയ പ്രതീതിയാണ് എനിക്കുള്ളതെന്നും വികാരാവേശത്തിനിടയിൽ അദ്ദേഹം പറഞ്ഞു.ബഹ്‌റൈനിലേയ്ക്ക് ഇന്ത്യയിൽ നിന്ന് ഒരു പ്രധാനമന്ത്രി വരാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നുവെന്നും  ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പോയ  5 വർഷത്തെ ഭരണ നേട്ടമാണ് ഒരു തുടര്ഭരണത്തിന് കാരണമായത് . എല്ലാവര്ക്കും ശൗചാലയം,എല്ലാവര്ക്കും  ആരോഗ്യ ഇൻഷൂറൻസ്,വെള്ളം,വൈദ്യുതി തുടങ്ങിയവ ലഭ്യമാക്കാനുള്ള യജ്ഞത്തിലാണ്.ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള  പ്രവർത്തനങ്ങൾക്കും തുടക്കമിടുകയാണ്.അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഇന്ത്യയും ബഹ്‌റൈനും കൈകോർക്കുന്ന വലിയ സംരംഭങ്ങൾക്കാണ് ഈ സന്ദർശനം കാരണമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 5 ന് ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിലിറങ്ങുന്നതോടെ ലോകം മുഴുവൻ ഇന്ത്യയെ  ആകാംക്ഷയോടെ നോക്കിക്കാണുകയാണ്.ബഹിരാകാശ രംഗത്തെ നിരവധി പദ്ധതികൾക്ക്  ബഹ്‌റൈൻ ഭരണാധികാരികളുമായി  കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. 5 ട്രില്യൺ ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്‌ഥയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്.ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ മാറ്റം നിങ്ങൾക്ക് നിങ്ങളുടെ ബന്ധുക്കളെ വിളിക്കുമ്പോൾ അനുഭവപ്പെടും. ശ്രീകൃഷ്ണ ജന്മാഷ്ടമി നാളിൽ തന്നെ ബഹ്‌റൈനിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ബഹ്‌റൈനിലെ എല്ലാവര്ക്കും ജനാമാഷ്ടമി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • KIMS Bahrain Medical Center

Most Viewed